Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി ജന്മശതാബ്ദിയാഘോഷവും കുടുംബസംഗമവും
18/09/2017
മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികള്‍ നടത്തിയ ഇന്ദിരാഗാന്ധി ജന്മശതാബ്ദിയാഘോഷവും കുടുംബസംഗമവും കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് ധൃതി പിടിച്ച് നടപ്പിലാക്കിയ പുതിയ നികുതി ഘടന പാവപ്പെട്ട ജനവിഭാഗങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. ജി.എസ്.ടി മൂലം നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നും ഇത് സാധാരണ ജനങ്ങള്‍ക്ക് സാമ്പത്തിക ഭാരമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് (ഐ) 31, 32 ബൂത്ത് കമ്മറ്റികള്‍ നടത്തിയ ഇന്ദിരാഗാന്ധി ജന്മശതാബ്ദിയാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജി.ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു. ബിജു പുന്നത്താനം, എന്‍.എം താഹ, പി.വി പ്രസാദ്, മോഹന്‍ ഡി.ബാബു, അക്കരപ്പാടം ശശി, പി.പി സിബിച്ചന്‍, ബി.അനില്‍കുമാര്‍, വി.ടി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.