Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുമ്പാമ്പിനെ പിടികൂടി.
18/09/2017
കുലശേഖരമംഗലം തെക്കേമണ്ണഞ്ചേരില്‍ അസീസിന്റെ പുരയിടത്തില്‍ നിന്നും പിടികൂടിയ പെരുമ്പാമ്പ്.

വൈക്കം: കൃഷിസ്ഥലത്തുനിന്നും പെരുമ്പാമ്പിനെ പിടികൂടി. കുലശേഖരമംഗലം തെക്കേമണ്ണഞ്ചേരില്‍ അസീസിന്റെ പുരയിടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞദിവസം പുരയിടത്തോടു ചേര്‍ന്നുള്ള കൃഷിസ്ഥലം പച്ചക്കറി കൃഷി നടത്തുന്നതിനായി വൃത്തിയാക്കുന്നതിനിടയിലാണ് പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് 30 കിലോ തൂക്കം വരുന്ന പാമ്പിനെ അസീസിന്റെ മകന്‍ അന്‍സാരിയും സുഹൃത്ത് ഇബ്‌സലും ചേര്‍ന്ന് പിടികൂടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയത്തുനിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.