Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനിശ്ചിതകാല നില്‍പുസമരം ആരംഭിക്കും.
09/01/2016

കേരള സംസ്ഥാന പട്ടികവര്‍ഗ മഹാസഭ താലൂക്ക് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ 11 മുതല്‍ താലൂക്ക് ഓഫീസിനുമുന്നില്‍ അനിശ്ചിതകാല നില്‍പുസമരം ആരംഭിക്കും. ഭൂമിക്കും തൊഴിലിനും പാര്‍പ്പിടത്തിനും വേണ്ടി കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ നടത്തിയ അനിശ്ചിതകാല സമരം മെയ് നാലിന് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ അംഗീകരിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ നാളിതുവരെയായി അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സമരം വീണ്ടും ആരംഭിക്കുന്നതെന്ന് സമരസമിതി കണ്‍വീനര്‍ പി.കെ വേണു അറിയിച്ചു. രാവിലെ 11ന് മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.എ കുട്ടന്‍ സമരം ഉദ്ഘാടനം ചെയ്യും.