Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേഖലാ പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി
18/09/2017
സംയുക്ത കര്‍ഷക സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മേഖല പ്രചരണ ജാഥയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ അഡ്വ. ജെ വേണുഗോപാലന്‍ പ്രസംഗിക്കുന്നു

വൈക്കം: കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ 25ന് രാജ്ഭവന്റെ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന കര്‍ഷക മാര്‍ച്ചിന്റെ ഭാഗമായുള്ള മേഖലാ പ്രചരണ ജാഥയ്ക്ക് വൈക്കത്ത് ബോട്ടുജെട്ടി മൈതാനത്ത് സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ അഡ്വ. ജെ വേണുഗോപാലന്‍ നായരെ വിവിധ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ മാലയിട്ടു സ്വീകരിച്ചു. കെ കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പി കെ ചിത്രഭാനു, കണ്‍വീനര്‍ പൊഫ: എം ഡി ജോസഫ്, വൈസ് ക്യാപ്റ്റന്‍ ഗോപി കോട്ടമുരിയ്ക്കല്‍, എം കെ ദിലീപ്, സി വി വര്‍ഗ്ഗീസ്, മാത്യു വര്‍ഗ്ഗീസ്, ജോസ് കുറ്റിയാനി, ബെന്നി മുഞ്ഞേലി, മാത്യുസ് കോലഞ്ചേരി, കെ കുഞ്ഞപ്പന്‍, പി കെ ഹരികുമാര്‍, ഇ എം കുഞ്ഞുമുഹമ്മദ്, ഇ എം ദാസപ്പന്‍, റ്റി എന്‍ രമേശന്‍, കെ ഡി വിശ്വനാഥന്‍, കെ അരുണന്‍, കെ ശെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു.