Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രി ആഘോഷം 21ന് തുടങ്ങും
18/09/2017
ടി.വി പുരം സ്വയംഭൂ സരസ്വതി ദേവീ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ സംഘാടക സമിതിയുടെ പ്രവര്‍ത്തനം മേല്‍ശാന്തി ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി.വി പുരം സ്വയംഭൂ സരസ്വതി ദേവീ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 21ന് തുടങ്ങും. 10 ദിവസം നീളുന്ന ആഘോഷ പരിപാടിയില്‍ നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കും. നടത്തിപ്പിനുള്ള സംഘാടക സമിതിയുടെ ഉദ്ഘാടനം ക്ഷേത്രം മേല്‍ശാന്തി ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. നിധിസമാഹരണം ആശിര്‍വാദ് എം ഡി മനു ഉദ്ഘാടനം ചെയ്തു. ഉപദേശസമിതി ഭാരവാഹികളായ ഹരി വാതല്ലൂര്‍, ഗിരീഷ്, അരുണ്‍ ബാബു, വിനു ഷിന്‍സ്, ശരത്, നിധിന്‍, സുമല്‍ എന്നിവര്‍ പങ്കെടുത്തു. 21ന് വൈകിട്ട് ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യും. മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി നാരായണന്‍ അധ്യക്ഷത വഹിക്കും.