Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും കുടുംബസംഗമവും നടത്തി.
18/09/2017
ശാന്തിനഗര്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ഓണാഘോഷവും കുടുംബമേളയും നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ആറാട്ടുകുളങ്ങര ശാന്തിനഗര്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി. കലാമത്സരങ്ങള്‍, ഓണസദ്യ, പൂക്കളമത്സരം, സ്മൃതിലയം എന്നിവയാണ് ആഘോഷപരിപാടിയുടെ ഭാഗമായി നടത്തിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റ്റി എ അശോകന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലഗോപി, കൗണ്‍സിലര്‍ അംബരീഷ് ജി വാസു, കെ കാര്‍ത്തികേയന്‍, എന്‍ വി സരസിജന്‍, എം അബു, വി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.