Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.
18/09/2017
കനത്തമഴയില്‍ മരം കടപുഴകിവീണ് വൈക്കം മനയ്ക്കല്‍ചിറ ദേവയാനിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍

വൈക്കം: ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ കനത്തമഴയില്‍ വലിയമരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. നഗരസഭ 26-ാം വാര്‍ഡില്‍ മനയ്ക്കല്‍ചിറ ദേവയാനിയുടെ വീടാണ് തകര്‍ന്നത്. അപകട സമയത്ത് വീട്ടില്‍ ഉറങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ പുറത്തേയ്ക്ക് ഓടിയതിനാല്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപെട്ടു. വലിയ ശിഖരങ്ങള്‍ പതിച്ചതോടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന് വാസയോഗ്യമല്ലാതായി. വില്ലേജ് അധികൃതര്‍ എത്തി നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി. അന്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.