Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് ചെമ്പ് മേഖലാ ബൂത്തുതല കുടുംബസംഗമം സംഘടിപ്പിച്ചു
18/09/2017
കോണ്‍ഗ്രസ് ചെമ്പ് മേഖലാ ബൂത്തുതല കുടുംബസംഗമം മുറിഞ്ഞപുഴയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്നിലൊന്നായി കുറഞ്ഞിട്ടും എക്‌സൈസ് ഡ്യൂട്ടി മൂന്നുതവണ വര്‍ദ്ധിപ്പിച്ച മോഡി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. കോണ്‍ഗ്രസ് ചെമ്പ് മേഖലാ ബൂത്തുതല കുടുംബസംഗമം മുറിഞ്ഞപുഴയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ 38 രൂപയ്ക്ക് പെട്രോളും ഡീസലും വില്‍ക്കാന്‍ കഴിയും. ഇതിലൂടെ നിത്യോപയോഗ സാധന വില നിയന്ത്രിക്കാന്‍ കഴിയും. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയുകയുള്ളുവെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ജാസ്മിന്‍ മന്‍സിലില്‍ ഇസ്മയിലിന്റെ വസതിയില്‍ സംഗമത്തില്‍ ബൂത്ത് പ്രസിഡന്റ് പ്രസാദ് പെരുവാഴത്ത് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, ജനറല്‍ സെക്രട്ടറിമാരായ പി.വി പ്രസാദ്, എം.എന്‍ ദിവാകരന്‍ നായര്‍, കെ.പി.സി.സി എക്‌സി. അംഗം അഡ്വ. എ.സനീഷ്‌കുമാര്‍, അബ്ദുല്‍ സലാം റാവുത്തര്‍, യൂജിന്‍ തോമസ്, ജെയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍, പി.കെ ദിനേശന്‍, ബി.അനില്‍കുമാര്‍, സോണി സണ്ണി, എസ്.ജയപ്രകാശ്, റെജി മേച്ചേരി, കെ.വി മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.