ശില്പശാല സംഘടിപ്പിക്കുന്നു
18/09/2017
വൈക്കം: പരമ്പരാഗത ചിത്രകലയായ 'മധുബനി' പെയിന്റിങിനെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ശ്രീശങ്കര വിദ്യാലയം സീനിയര്‍ സെക്കന്ററി സ്ക്കൂള് സ്പിക്മാക്കിന്റെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ചിത്രകലയില്‍ അഭിരുചിയുള്ള 40 കുട്ടികള്‍ക്കും താല്പര്യമുള്ള രക്ഷകര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ള മറ്റ് 20 പേര്‍ക്കുമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 21 വരെ രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണ് പരിശീലനം.