Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതസൗഹാര്‍ദ്ദത്തിന്റെ മാധുര്യം അയവിറക്കി ഓണം-ഈദ് സംഗമം
16/09/2017
തലയോലപ്പറമ്പില്‍ നടത്തിയ ഓണം-ഈദ് സുഹൃദ്‌സംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച ഓണ-ഈദ് സുഹൃദ് സംഗമം പഴയ കാലങ്ങളിലെ സൗഹൃദത്തിന്റെ മാധുര്യം അയവിറക്കുന്ന സംസാരങ്ങളുമായി സൗഹൃദം പൂത്തുലഞ്ഞ സദസ്സായി മാറി. പെരുന്നാളിന്റെ സന്തോഷവും ഓണത്തിന്റെ സമൃദ്ധിയും ഉള്‍ചേര്‍ന്ന സംഗമം പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കിയത്. പരിപാടിയില്‍ സമൂഹത്തിലെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നൂറ്റിഅമ്പതോളം പേര്‍ പങ്കെടുത്തു. സി.കെ ആശ എം.എല്‍.എ സൗഹൃദ്‌സംഗമം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എ.എം അബ്ദുസ്സമദിന്റെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓണസന്ദേശം തലയോലപ്പറമ്പ് ഡി.ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ.കെ.എസ് ഇന്ദുവും ഈദ് സന്ദേശം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം സൈനുദ്ദീനും നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, യുവസാഹിത്യ നിരുപകന്‍ ഡോ. എസ്.പ്രീതന്‍, ലളിതകല അക്കാദമി മുന്‍ സെക്രട്ടറി വൈക്കം.എം.കെ ഷിബു, ഇ.എം കുഞ്ഞ്മുഹമ്മദ്, കെ.ഡി വിശ്വനാഥന്‍, ടി.എന്‍ സുരേന്ദ്രന്‍, അഡ്വ. ഫിറോസ് മാവുങ്കല്‍, സണ്ണി ചെറിയാന്‍, പി.ജെ തോമസ്, പി.എ നൗഷാദ്, അനി ചള്ളാങ്കല്‍, ജെയിംസ്, കെ.കെ സിദ്ധിക്ക്, കണ്ണന്‍ വടകര, ജോയി ജോണ്‍, കെ.എം.ഷാജഹാന്‍ കോഴിപ്പള്ളി, കെ.എം.കൊച്ചുണ്ണി എന്നിവര്‍ പ്രസംഗിച്ചു. ഗിരിജന്‍ ആചാരി, അഹമ്മദ് മുഹമ്മദ് എന്നിവര്‍ കവിതകള്‍ ആലപിച്ചു. ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു, ബഷീര്‍ അമ്മ മലയാളം കോര്‍ഡിനേറ്റര്‍ ടി.കെ സഹദേവന്‍, ഡോ. വി.മദനകുമാരന്‍, കെ.എസ്.മണി, ശിവദാസന്‍ പാഴരത്ത് എന്നിവര്‍ പങ്കെടുത്തു.