Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാട്ടുകാര്‍ക്ക് ഭീഷണിയായി വൈദ്യുതി പോസ്റ്റ്
16/09/2017
തലയോലപ്പറമ്പ് എ.ജെ ജോണ്‍ ജങ്ഷനുസമീപം കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ്.

തലയോലപ്പറമ്പ്: കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ ഇലക്ട്രിക് പോസ്റ്റ് അപകട ഭീഷണി ഉയര്‍ത്തുന്നു. എ.ജെ ജോണ്‍ ജങ്ഷനില്‍ സെന്റ് ജോര്‍ജ്ജ് ഓഡിറ്റോറിയത്തിനു സമീപം കെ.എസ്.ഇ.ബി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റാണ് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നത്. ഇലക്ട്രിക് പോസ്റ്റിന്റെ നാലു വശത്തെയും കോണ്‍ക്രീറ്റ് താഴെ മുതല്‍ മുകള്‍ ഭാഗം വരെ അടര്‍ന്ന് അതിലെ കമ്പികള്‍ തുരുമ്പെടുത്ത നിലയിലാണ്. മഴക്കാലത്ത് ഇലക്ട്രിക് കമ്പികളില്‍ നിന്നും പോസ്റ്റിലൂടെ ഒഴുകിവരുന്ന വെള്ളം പോസ്റ്റിലെ ദ്രവിച്ച കമ്പികളില്‍ കൂടി താഴെ വീണ് യാത്രക്കാര്‍ക്ക് ഷോക്കടിക്കാന്‍ വരെ സാദ്ധ്യതയുള്ളതായും നാട്ടുകാര്‍ പറയുന്നു. സമീപത്തെ ആരാധനാലയം, ഓഡിറ്റോറിയം, ബസ് സ്റ്റോപ്പ്, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് വന്നുപോകുന്ന കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡിലാണ് അപകടാവസ്ഥയിലായ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. അപകടാവസ്ഥയിലായ പോസ്റ്റിനെക്കുറിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.