Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വയംതൊഴില്‍ വായ്പാമേളയും സാമ്പത്തിക സാക്ഷരതാസെമിനാറും
15/09/2017

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സ്വയംസഹായ സംഘാംഗങ്ങള്‍ക്കായി സ്വയംതൊഴില്‍ വായ്പാമേളയും സാമ്പത്തിക സാക്ഷരതാസെമിനാറും സംഘടിപ്പിച്ചു. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ ഫാ. ജോണ്‍ പുതുവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സഹൃദയ വൈക്കം മേഖലാ ഡയറക്ടര്‍ ഫാ.ബൈജു ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര സാമ്പത്തിക സാക്ഷരതാ സെമിനാര്‍ നയിച്ചു. വെസ്‌കോ ക്രെഡിറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ പി ടി ദേവസ്സി, ലിസി ജോര്‍ജ്ജ്, ഷിനു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. 23 സംഘങ്ങള്‍ക്കായി എഴുപത്തിമൂന്ന് ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പയായി നല്കി.