Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാധ്യമപ്രവര്‍ത്തകയെ വെടിവെച്ചു കൊന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ നടപടിയെടുക്കണം : മഹിളാ ജനതാദള്‍(യൂ)
15/09/2017

വൈക്കം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ലങ്കേഷ് പത്രികയുടെ പത്രാധിപരും പൊതുപ്രവര്‍ത്തകയും പത്രസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കും പുരോഗമന ആശയങ്ങള്‍ക്കും വേണ്ടി പോരാട്ടം നടത്തിക്കൊണ്ടിരുന്ന ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജാനധിപത്യ വിശ്വാസികളെല്ലാം കക്ഷിരാഷ്ട്രീയ ഭേതമന്യേ മുന്നോട്ടിവരണമെന്ന് മഹിളാ ജനതാദള്‍(യൂ) നേതൃയോഗം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം ദുഷ്ടശക്തികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുവാനും ഇങ്ങനെയുള്ള അരുംകൊലകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് കേന്ദ്രഗവണ്‍മെന്റിനോടും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടും മഹിളാ ജനതാദള്‍(യൂ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബാ മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ലിഞ്ചു ഷിബു, വത്സമ്മ ജേക്കബ്, വി ഓമന, ജമീല കെ പി, കെ സൗമിനി, ബിജി പീറ്റര്‍, ജനതാദള്‍ (യൂ) സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആര്‍ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.