Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും ഓണവിരുന്നും നടത്തി
15/09/2017


വൈക്കം: വൈക്കം നഗരസഭയുടെയും സാമൂഹ്യസുരക്ഷമിഷന്റെ വയോമിത്രവും സംയുക്തമായി ഓണാഘോഷവും ഓണവിരുന്നും നടത്തി. ആശ്രമം ഹൈസ്‌കൂളില്‍ നടത്തിയ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് സ്വാഗതമാശംസിച്ചു. വൈക്കം സബ് ഇന്‍സ്‌പെക്ടര്‍ എം സാഹില്‍ മുഖ്യപ്രഭാഷണം നടത്തി. പിന്നണി ഗായകന്‍ ദേവാനന്ദ് മുഖ്യാതിഥിയായി. പ്രതിപക്ഷനേതാവ് അഡ്വ. വി സത്യന്‍, കൗണ്‍സിലര്‍മാരായ പി ശശിധരന്‍, പി എന്‍ കിഷോര്‍കുമാര്‍, ശ്രീകുമാരി യൂ നായര്‍, ശിശുവികസന പദ്ധതി ഓഫീസര്‍ വിജയ, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ തോമസ് കുട്ടി എബ്രഹാം, കോ-ഓഡിനേറ്റര്‍ ശ്രുതി മെറിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും ഓണസദ്യയും നടത്തി.

വൈക്കം: വിധവകളും വീടില്ലാത്തവരും എല്ലാസമുദായത്തിലും ഉണ്ടെങ്കിലും ഗവണ്‍മെന്റിന്റെ സഹായങ്ങള്‍ ലഭിക്കുന്നത് ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമാണെന്നും ഇത്തരം അനീതികള്‍ക്കെതിരെ വനിതാ സംഘടനകള്‍ പ്രതികരിക്കണമെന്നും എസ് എന്‍ ഡി പി യോഗം വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ പറഞ്ഞു. തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്‍ വനിതാസംഘം സംഘടിപ്പിച്ച വനിതാസംഗമവും ഓണാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഇ ഡി പ്രകാശന്‍ മുഖ്യപ്രസംഗം നടത്തി. വനിതാസംഘം യൂണിയന്‍ സെക്രട്ടറി സുലഭ സജീവ് സ്വാഗതമാശംസിച്ചു. ചടങ്ങില്‍ കമലസുരയ്യ ചെറുകഥ അവാര്‍ഡ് ജേതാവും മേവെള്ളൂര്‍ നോര്‍ത്ത് വനിതാസംഘം പ്രസിഡന്റുമായ പി സീമയെയും എം ടെക്കിന് കേരളായൂണിവേഴ്‌സിറ്റിയില്‍ നിന്നും 1-ാം റാങ്ക് കരസ്ഥമാക്കിയ മൃദുല മുരളിയെയും മൊമന്റോ നല്‍കി ആദരിച്ചു. യോഗത്തില്‍ ധന്യ പുരുഷോത്തമന്‍, മഞ്ചു സജി, രഞ്ജിത്ത് രാജപ്പന്‍, ഇ കെ സുരേന്ദ്രന്‍, അജീഷ് കാലായില്‍, രഞ്ജിത് മൂലമ്പുറം, വിഷ്ണു, പി ഡി മുരളീധരന്‍, കെ എന്‍ വിശ്വംഭരന്‍, സുലോചന മുരളീധരന്‍, ഹരി മുരളീധരന്‍, അല്ലി വാസു, സുജ തുടങ്ങിയവര്‍ പ്രസംഗിച്ചു.