Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂന്നാം പ്രതിയെ പോലീസ് പിടികൂടി.
09/01/2016
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പിടിയിലായ കൃഷ്ണകുമാര്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മൂന്നാം പ്രതിയെ പോലീസ് പിടികൂടി. ബ്രഹ്മമംഗലം ഏനാദി തേരേട്ടുപുഴ കോളനിയില്‍ കൃഷ്ണകുമാര്‍ (കണ്ണന്‍ ) ആണ് പോലീസ് വലയില്‍ കുടുങ്ങിയത്. 2007ലാണ് കേസിന് ആസ്പദമായ സംഭവം. മൂത്തേടത്തുകാവിലുള്ള പെണ്‍കുട്ടിയെ വൈക്കം തെക്കേനടയിലുള്ള ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ഈ കേസിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതി ഇടുക്കി, കട്ടപ്പന, പാലാ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതി പാലായിലുണ്ടെന്ന രഹസ്യവിവരം സി.ഐ ടോമി സെബാസ്റ്റ്യന് ലഭിച്ചതനുസരിച്ച് ഷാഡോ പോലീസ് സംഘങ്ങളായ പി.കെ ജോളി, കെ.നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് 12ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.