Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു
15/09/2017

വൈക്കം: യാതൊരു തത്വദീക്ഷയുമില്ലാതെ നിരന്തരമുണ്ടാകുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടപടി എടുക്കാത്തതിലും പാചക വാതകത്തിന്റെ സബ്‌സിഡി നിര്‍ത്തലാക്കുന്നതിലും കേരളകോണ്‍ഗ്രസ് (എം) തലയാഴം മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്ത യോഗത്തിന് മണ്ഡലം പ്രസിഡന്റ് ബിജു പറപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.സോമന്‍, ജോസ്, ഷാജി, വേണു, ഷിബു, ജോമോന്‍, തമ്പി, അനന്ദു സോമന്‍, രാജീവ് എന്നിവര്‍ പ്രസംഗിച്ചു.