Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബി.എം.എസ്സ് വൈക്കം മേഖലാ പ്രതിനിധി സമ്മേളനം നടത്തി
15/09/2017

വൈക്കം: ബി.എം.എസ്സ് വൈക്കം മേഖലാ പ്രതിനിധി സമ്മേളനം വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തി. സമ്മേളനം ബി.എം.എസ്സ് കോട്ടയം ജില്ലാ പ്രസിഡന്റ് വി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. എം.മനോജ് അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ് സന്തോഷ് സ്വാഗതമാശംസിച്ചു. ബി.എം.എസ് സംസ്ഥാന സമിതിയംഗം കെ.എന്‍ മോഹനന്‍ സംസാരിച്ചു. സമ്മേളനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മേഖലാ പ്രസിഡന്റായി എം.മനോജിനെയും സെക്രട്ടറിയായി പി.എസ് സന്തോഷിനെയും ഖജാന്‍ജിയായി കെ.എന്‍ അരവിന്ദാക്ഷനെയും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ആര്‍.ശിവപ്രസാദ്, ഗിരിജാ പവിത്രന്‍, പി.വി ബിനോയ്, എം.രാജേന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), പി.രഞ്ജിത്ത്, ബിജിമോള്‍, പി.സുനില്‍, ആര്‍.സുനില്‍കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരുള്‍പ്പെടെയുള്ള 27 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.