Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാനസികാരോഗ്യ സാക്ഷരതാ കാലഘട്ടത്തിന്റെ അനിവാര്യതമാണെന്ന് സി കെ ആശ എം എല്‍ എ.
14/09/2017
മനഃശ്രീ മിഷന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തുന്ന മാനസികാരോഗ്യ സാക്ഷരത പരിപാടിയുടെ ജില്ലാതല പ്രവര്‍ത്തക സമ്മേളനം വൈക്കത്ത് സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മാനസികാരോഗ്യ സാക്ഷരതാ കാലഘട്ടത്തിന്റെ അനിവാര്യതമാണെന്ന് സി കെ ആശ എം എല്‍ എ. മനഃശ്രീ മിഷന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി നടത്തുന്ന മാനസികാരോഗ്യ സാക്ഷരത പരിപാടിയുടെ ജില്ലാതല പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ആരോഗ്യമെന്നാല്‍ പൂര്‍ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ്. ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുക എന്ന കടമ ഓരോ സമൂഹത്തിലും രാഷ്ട്രത്തിലും നിക്ഷിപ്ത്മാണ്. ഇതിനായി ആവിഷ്‌ക്കരിക്കുന്ന പദ്ധതികളും പരിപാടികളും പ്രോത്സാഹനാജനകമാണെന്നും സി കെ ആശ കൂട്ടിച്ചേര്‍ത്തു. മനഃശ്രീ കുടുംബാംഗങ്ങള്‍ പങ്കെടുത്ത മണ്‍സൂണ്‍ സ്‌നേഹസംഗമം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. മനഃശ്രീ ചെയര്‍മാന്‍ ഡോ. റഹീം ആപ്പാഞ്ചിറ അധ്യക്ഷത വഹിച്ചു. മികച്ച അധ്യാപകനുള്ള അവാര്‍ഡ് കാലടി സര്‍വകലാശാല മുന്‍ വി സി എം സി ദിലീപ് മനഃശ്രീ ചെയര്‍മാന്‍ ഡോ. റഹീം ആപ്പാഞ്ചിറയ്ക്ക് സമ്മാനിച്ചു. സാമൂഹിക പരിസ്ഥിതി അവാര്‍ഡ് എം സി ദിലീപിനും, പരിസ്ഥിതി അവാര്‍ഡ് അഗ്രോ തീംപാര്‍ക്ക് എം ഡി എം കെ കുര്യനും, മനഃശ്രീ മാതൃകാ-ദമ്പതികള്‍ക്കുള്ള അവാര്‍ഡ് ആലുവ അസ്ഹര്‍ അറബി കോളേജ് വൈസ് പ്രിന്‍സിപ്പള്‍ മുഹമ്മദ് യാസറിനും ഭാര്യ ജാസ്മിന്‍ യാസറിനും എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി കെ ഹരികുമാര്‍ നല്‍കി. ആരോഗ്യ നികേതന്‍ ലോഗോയുടെയും രൂപരേഖയുടെയും പ്രകാശനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടിയും, മനഃശ്രീ മൗനവ്രത പുസ്തകത്തിന്റെ പ്രകാശനം വൈക്കം കൃഷ്ണകുമാറും മാനസികാരോഗ്യ മാസിക പ്രകാശനം പി ജി ബിജുകുമാറും നിര്‍വഹിച്ചു. പി ഡി ജോര്‍ജ്ജ്, പി ദിവാകരന്‍, ബെന്നി ചെല്ലിത്തറ, ജോസഫ് ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭയിലും, ചെമ്പ്, ഉദയനാപുരം, വെള്ളൂര്‍, വെച്ചൂര്‍, തലയാഴം, ടി വി പുരം പഞ്ചായത്തുകളിലെ 30 സ്‌കൂളുകളിലായിട്ടുമാണ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഒന്നാംഘട്ട മാനസികാരോഗ്യ സാക്ഷരത പദ്ധതി നടപ്പിലാക്കുന്നത്.