Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വയംവര ഘോഷയാത്ര ഭക്തി നിര്‍ഭരമായി.
14/09/2017
ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണീ സ്വയംവര ഘോഷയാത്ര കരിമ്പൂഴിക്കാട്ട് ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണീ സ്വയംവര ഘോഷയാത്ര ഭക്തി നിര്‍ഭരമായി. യജ്ഞവേദിയില്‍ നടന്ന രുഗ്മിണീ സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ ആലപ്പുഴ മുരളീധരന്‍, മേല്‍ശാന്തി കൃഷ്ണന്‍ മൂത്തത് എന്നിവര്‍ കാര്‍മികരായി. ഉച്ചയ്ക്ക് 1ന് സ്വയംവരസദ്യയും നടത്തി. പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് റ്റി നായര്‍, ട്രഷറര്‍ ശ്രീകാന്ത്, ഹരിഹരന്‍, ഷീല അനില്‍കുമാര്‍, ചന്ദ്രന്‍ ജി നായര്‍, മായ രാജേന്ദ്രന്‍, സിന്ധു രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് 5.30ന് സര്‍വ്വൈശ്വര്യപൂജയും നടത്തി.