Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണീ സ്വയംവര ഘോഷയാത്ര നടത്തി.
14/09/2017
വല്ല്യാറ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി യജ്ഞവേദിയില്‍ ആചാര്യന്‍ അമ്പലപ്പുഴ സുകുമാരന്‍നായര്‍ രുഗ്മിണീ സ്വയംവര ചടങ്ങുകള്‍ നടത്തുന്നു

വൈക്കം: ഉദയനാപുരം പടിഞ്ഞാറെമുറി വല്ല്യാറ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണീ സ്വയംവര ഘോഷയാത്ര നടത്തി. നേരേകടവ് പുത്തന്‍തറ അനില്‍കുമാറിന്റെ വീട്ടില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയില്‍ വാദ്യമേളങ്ങളും താലപ്പൊലിയും ഉണ്ടായിരുന്നു. യജ്ഞശാലയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ അമ്പലപ്പുഴ സുകുമാരന്‍നായര്‍, പന്മന രാജേന്ദ്രന്‍, വവ്വാക്കാവ് രാധാകൃഷ്ണന്‍, പ്രമോദ് സൗഗന്ധിക എന്നിവര്‍ കാര്‍മികരായി. ക്ഷേത്രം പ്രസിഡന്റ് പി പി പവിത്രന്‍, കണ്‍വീനര്‍ കെ രമേശന്‍, വി വിജീഷ്, ജിഷ റിനോഷ് എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജയും നടത്തി.