Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്ത കാറ്റിലും മഴയിലും വീട് നിലംപൊത്തി.
14/09/2017
കാറ്റിലും മഴയിലും തകര്‍ന്ന ഉല്ലല കൂവം നടുവിലെ പാണ്ടിത്തറ കോമളവല്ലിയുടെ വീട്.

വൈക്കം: കനത്ത കാറ്റിലും മഴയിലും വീട് നിലംപൊത്തി. ഉല്ലല കൂവം നടുവിലെ പാണ്ടിത്തറ കോമളവല്ലി(54)യുടെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്. അന്തിയുറങ്ങാന്‍ ഇടമില്ലാതെ വീട്ടമ്മ ബുദ്ധിമുട്ടുകയാണ്. അപകടം നടന്ന സമയം ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ബന്ധുക്കളുടെയും സമീപവാസികളുടെയും വീടുകളില്‍ കഴിച്ചുകൂട്ടുകയാണ്. സംഭവമറിഞ്ഞ് വില്ലേജ്, പഞ്ചായത്ത് അധികാരികള്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ക്ക് കാലതാമസം നേരിടുമെന്നു പറഞ്ഞാണ് ഇവരെല്ലാം മടങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുന്ന വീട്ടമ്മ അതുവരെ എങ്ങനെ ജീവിക്കുമെന്ന ഭയാശങ്കയിലാണ്.