ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം ഒക്ടോബര്‍ 14, 15, 21, 22 തീയതികളില്‍
13/09/2017
വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം ഒക്ടോബര്‍ 14, 15, 21, 22 തീയതികളില്‍ നടക്കും. 14ന് ക്രിക്കറ്റ് മറവന്തുരുത്ത് പഞ്ചായത്ത് ഗ്രൗണ്ടിലും വോളിബോള്‍ തലയാഴം വോളിബോള്‍ അക്കാദമിയിലും 15ന് ഫുട്ബോള്‍ മറവന്തുരുത്ത് പഞ്ചായത്ത് ഗ്രൗണ്ടിലും 21ന് സ്പോര്‍ട്സ് വല്ലകം സെന്റ് മേരീസ് ചര്‍ച്ച് ഗ്രൗണ്ടിലും രചനാ മത്സരങ്ങള്‍ ബ്ലോക്ക് ഓഫീസ് ഹാളിലും 22ന് കലാമത്സരങ്ങള്‍ വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ഹാളിലും നടക്കും.