Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
: ഉല്ലല-മൂത്തേടത്തുകാവ് റോഡ് ആധുനിക നിലവാരത്തിലേക്കുയര്‍ത്തി നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം 14ന്
13/09/2017

വൈക്കം: ഉല്ലല-മൂത്തേടത്തുകാവ് റോഡ് ആധുനിക നിലവാരത്തിലേക്കുയര്‍ത്തി നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം ഇന്നു നടക്കും. വൈകിട്ട് 5ന് ഉല്ലലയില്‍ നടക്കുന്ന നിര്‍മ്മാണ ഉദ്ഘാടന സമ്മേളനത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 3.5 കോടി രൂപ ചെലവഴിച്ച് ബി എം ബി സി നിലവാരത്തില്‍ ഉയര്‍ത്തുന്ന ഉല്ലല-മൂത്തേടത്തുകാവ് റോഡ് തലയാഴം, ടി വി പുരം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണ്. കരിയാര്‍ സ്പില്‍വേ പൂര്‍ത്തിയായതോടെ തിരക്കേറിയ ഈ റോഡിന്റെ ശോച്യവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആധുനിക നിലവാരത്തിലേക്കുയര്‍ത്തുവാന്‍ തുക അനുവദിച്ചതെന്നും എം എല്‍ എ സി കെ ആശ അറിയിച്ചു.