Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രനഗരി അമ്പാടിക്കണ്ണന്‍മാരെയും ഗോപികമാരെയും കൊണ്ട് നിറഞ്ഞു
13/09/2017
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വൈക്കത്തുനടന്ന മഹാശോഭായാത്ര

വൈക്കം: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ നഗരവീഥികളെ ഭക്തിസാന്ദ്രമാക്കി. അമ്പാടിക്കണ്ണന്‍മാരും രാധയും കുചേലനുമെല്ലാം വീഥികളെ കീഴടക്കി. കുട്ടികൃഷ്ണന്‍മാരുടെ കളിയും ചിരിയുമെല്ലാം കണ്ടുനിന്നവര്‍ക്ക് ഭക്തിനിര്‍ഭരമായ കാഴ്ചകളാണ് സമ്മാനിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തിനുസമീപമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രത്യേക പൂജാ ചടങ്ങുകള്‍ നടന്നു. ആയിരക്കണക്കിന് ഭക്തരാണ് പുലര്‍ച്ചെ മുതല്‍ തന്നെ ദര്‍ശനത്തിനെത്തിയത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്രകളെ നിശ്ചലദൃശ്യങ്ങളും ചെണ്ടമേളവും പരമ്പരാഗത കലാരൂപങ്ങളുമെല്ലാം വര്‍ണാഭമാക്കി. കല്‍പകശേരിയില്‍ നിന്നും ആരംഭിച്ച ഗംഗ ശോഭായാത്രയും കാളിയമ്മനടയില്‍ നിന്നും ആരംഭിച്ച ശോഭയാത്രയും വലിയകവലയില്‍ സംഗമിച്ചു. അയ്യര്‍കുളങ്ങരയില്‍ നിന്നും ആരംഭിച്ച യമുന ശോഭായാത്ര ചീരംകുന്നുപുറം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രയുമായി ചേര്‍ന്ന് കിഴക്കേനട വഴി തെക്കേനടയില്‍വെച്ച് ഗംഗ ശോഭായാത്രയുമായി ഒത്തുചേര്‍ന്നു. ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നുള്ള സരസ്വതി ശോഭായാത്രയും, പോളശേരി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഗോദാവരി ശോഭയാത്രയും പനമ്പുകാട് ശോഭയാത്രയും ഇണ ചേര്‍ന്നു. ചാലപ്പറമ്പില്‍ നിന്നും ആരംഭിച്ച സിന്ധു ശോഭായാത്ര പുളിംചുവടു ശോഭായാത്രയുമായി സംഗമിച്ച് വലിയകവലയില്‍ എത്തിച്ചേര്‍ന്നു. വിശ്വഹിന്ദു പരിഷത്ത് അയ്യപ്പക്ഷേത്രത്തില്‍ നിന്നുമുള്ള നര്‍മദ ശോഭായാത്ര കൂടി വലിയകവലയില്‍ എത്തിച്ചേര്‍ന്ന് മഹാശോഭായാത്രയായി മാറി. ആര്‍.എസ്.എസ് ജില്ലാ സംഘ ചാലക് എം.ജി സോമനാഥ് ദീപപ്രകാശനം നടത്തി. നഗരവീഥികള്‍ ചുറ്റി ശോഭായാത്ര വൈക്കം മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു. താലൂക്ക് കാര്യവാഹ് മനു, പി.ആര്‍ സുഭാഷ്, കെ.ആര്‍ രാജേഷ്, കെ.ഡി സന്തോഷ്, അഡ്വ. പി.കെ ഷാജി, എം.വി സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി.