Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമിരോഹിണി ഉത്സവം ആഘോഷിച്ചു.
12/09/2017
തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി സദ്യയുടെ ദീപപ്രകാശനം തൃപ്പക്കുടം മഹാദേവ ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍.പോറ്റി നിര്‍വ്വഹിക്കുന്നു

വൈക്കം: തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവം ആഘോഷിച്ചു. പ്രധാന ചടങ്ങായ അഷ്ടമിരോഹിണി സദ്യയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. തൃപ്പക്കുടം മഹാദേവ ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍.പോറ്റി അഷ്ടമിരോഹിണി സദ്യയ്ക്ക് ദീപം തെളിച്ചു. സബ്ഗ്രൂപ്പ് ഓഫീസര്‍ വി.ആര്‍ ജ്യോതി, ക്ഷേത്രം പ്രസിഡന്റ് സാവിത്രിയമ്മ, സെക്രട്ടറി ഗോപകുമാര്‍, ബ്രഹ്മമംഗലം സബ്ഗ്രൂപ്പ് ഓഫീസര്‍ അശോക് കുമാര്‍, മേല്‍ശാന്തി ഷൈജി വി.ദാസ്, അജിമോന്‍, അനീഷ ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് തിരുവാതിര, ഓട്ടംതുള്ളല്‍, കലശാഭിഷേകം, അവതാരപൂജ എന്നിവയും നടന്നു.