Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചക്രാബജപൂജ ഭക്തി നിര്‍ഭരമായി.
12/09/2017
ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ തന്ത്രി മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ചക്രാബജപൂജ ഭക്തര്‍ ദര്‍ശിക്കുന്നു

വൈക്കം: ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ചക്രാബജപൂജ ഭക്തി നിര്‍ഭരമായി. കാലദോഷത്തിന് പരിഹാരമായി നടത്തിയ പൂജയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. മഹാവിഷ്ണുവിനെ കാലപുരുഷ സങ്കല്‍പ്പത്തില്‍ പൂജിച്ച ചടങ്ങിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, ചെറിയ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി അജിതന്‍ നമ്പൂതിരി, മൂരിങ്ങൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികരായി. നാലമ്പലത്തിനകത്ത് പ്രത്യേക സംവിധാനങ്ങളൊരുക്കിയാണ് ചക്രാബജപൂജ നടത്തിയത്.