Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചട്ടമ്പിസ്വാമികളുടെ 164-ാം മത് ജയന്തി ആചരിച്ചു
12/09/2017
ചട്ടമ്പിസ്വാമികളുടെ 164-ാം മത് ജയന്തിയാഘോഷം എന്‍.എസ്.എസ് യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നവോത്ഥാന നായകന്‍ ചട്ടമ്പിസ്വാമികളുടെ 164-ാം മത് ജയന്തി താലൂക്ക് എന്‍.എസ്.എസ് യൂണിയനും 97 കരയോഗങ്ങളും ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്തും കരയോഗമന്ദിരങ്ങളിലും ചട്ടമ്പി സ്വാമികളുടെ ഛായാചിത്രം അലങ്കരിച്ച് വെച്ച് പുഷ്പാര്‍ച്ചന നടത്തി ദീപം തെളിച്ചു. യൂണിയനില്‍ നടന്ന സമ്മേളനം പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് മീന റാണി, ട്രഷറര്‍ ദേവീപാര്‍വ്വതി, ജോയിന്റ് സെക്രട്ടറി ശ്രീദേവി ഉണ്ണികൃഷ്ണന്‍, പ്രതിനിധിസഭാ അംഗം കെ.വേലായുധന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.