Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിത റസിഡന്‍സ് അസോസിയേഷന്റെ രണ്ടാമത് ക്രിസ്തുമസ് പുതുവത്സരാഘോഷം
09/01/2016

ഹരിത റസിഡന്‍സ് അസോസിയേഷന്റെ രണ്ടാമത് ക്രിസ്തുമസ് പുതുവത്സരാഘോഷം വൈപ്പിന്‍പടിയിലുള്ള റോട്ടറി ഹാളില്‍ വച്ചു നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് കെ രഘുനന്ദനന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈക്കം നഗരസഭാ ചെയര്‍മാന്‍ എന്‍. അനില്‍ ബിശ്വാസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി.സത്യന്‍ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. യോഗത്തില്‍ വൈക്കം നഗരസഭയിലെ കൗണ്‍സിലര്‍മാരെ ആദരിക്കല്‍ ചടങ്ങ് നടന്നു. കൗണ്‍സിലര്‍മാരായ രഞ്ജിത്ത് കുമാര്‍, ശശിധരന്‍, ശ്രീകുമാരന്‍ നായര്‍, ഷേര്‍ളി ജയപ്രകാശ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അസോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ആഘോഷ പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. സെക്രട്ടറി പി.എം.സന്തോഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രബാബു എടാടന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.