Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും ഓണാഘോഷവും നടത്തി.
12/09/2017
ഉദയനാപുരം 958-ാം നമ്പര്‍ കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും ബാലസമാജത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും ഓണാഘോഷവും യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉദയനാപുരം തെക്കേമുറി 958-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും 2281-ാം നമ്പര്‍ ലക്ഷ്മി വിലാസം എന്‍.എസ്.എസ് വനിതാ സമാജത്തിന്റെയും 196-ാം നമ്പര്‍ ബാലസമാജത്തിന്റെയും നേതൃത്വത്തില്‍ കുടുംബസംഗമവും ഓണാഘോഷവും നടത്തി. വൈകിട്ട് നടന്ന സമാപന സമ്മേളനം യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കമ്മറ്റി അംഗം അയ്യേരി സോമന്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം യൂണിയന്‍ കമ്മറ്റി അംഗം കെ.എസ് സാജുമോന്‍ നടത്തി. മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം യൂണിയന്‍ കമ്മറ്റി അംഗം എസ്.ഹരിദാസന്‍ നായര്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് ജി. വേലുക്കുട്ടി നായര്‍, ഗിരിജ മണികണ്ഠന്‍, സതി ജയകുമാര്‍, ജയകുമാര്‍ മാളവിക, പ്രസാദ്, പത്മകുമാരി, ആര്‍. രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന ഓണാഘോഷ പരിപാടികള്‍ പ്രസിഡന്റ് ജി. വേലുക്കുട്ടി നായര്‍ ഉദ്ഘാടനം ചെയ്തു. കലാരംഗത്ത് മികച്ച സേവനം നടത്തിയ എസ്. ശ്രീദേവിയെ ചടങ്ങില്‍ ആദരിച്ചു.