Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചാലുംചുവട് റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഓണഘോഷം നടത്തി
12/09/2017
കൊച്ചാലുംചുവട് റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം കൗണ്‍സിലര്‍ ഡി രഞ്ജിത്ത് കുമാര്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: കൊച്ചാലുംചുവട് റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ വച്ചു നടത്തിയ ഓണാഘോഷപരിപാടികള്‍ കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷൈന്‍കുമാര്‍ ഓണസന്ദേശം നല്‍കി. യോഗത്തില്‍ സെക്രട്ടറി പി ബാലചന്ദ്രന്‍ സ്വാഗതമാശംസിച്ചു. ലേഖാ ശ്രീകുമാര്‍ കൃതജ്ഞത പറഞ്ഞു. വിദ്യാര്‍ത്ഥിനി -വിദ്യാര്‍ത്ഥികളും, വനിതകളും ഒരുക്കിയ കലാപരിപാടികള്‍ ഓണാഘോഷത്തെ വര്‍ണ്ണാഭമാക്കി. ഉഷാ നായര്‍ അനുസ്മരണ സന്ദേശം വായിച്ചു. തുടര്‍ന്ന് ലഘുഭക്ഷണവിതരണവും, സ്‌കൂള്‍ കുട്ടികള്‍ക്ക് പായസവിതരണവും നടത്തി.