Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക ജാഥയ്ക്ക് സ്വീകരണം: സംഘാടക സമിതി രൂപീകരിച്ചു
12/09/2017

വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തണമെന്നും, കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന പ്രചരണ ജാഥയ്ക്ക് 18ന് ഉച്ചയ്ക്ക് രണ്ടിന് വൈക്കത്ത് നല്‍കുന്ന സ്വീകരണത്തില്‍ 2000 പേരെ പങ്കെടുപ്പിക്കാന്‍ സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. പി.ക്യഷ്ണപിള്ള സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മറ്റി അംഗം ഇ.എം കുഞ്ഞുമുഹമ്മദ്, ഏരിയാ സെക്രട്ടറി കെ.അരുണന്‍, തപസ്യ പുരുഷോത്തമന്‍, എം.പി ജയപ്രകാശ്, എം.കെ രവീന്ദ്രന്‍, കെ.കുഞ്ഞപ്പന്‍, ടി.ടി സെബാസ്റ്റിയന്‍, കെ.ബി പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ ആശ എം.എല്‍.എ, കെ.കെ ഗണേശന്‍, ഇ.എം കുഞ്ഞുമുഹമ്മദ്, കെ.ഡി വിശ്വനാന്‍, എം.ഡി ബാബുരാജ് (രക്ഷാധികാരികള്‍), കെ.കെ ചന്ദ്രബാബു (ചെയര്‍മാന്‍), എം.കെ രവീന്ദ്രന്‍, പി.ആര്‍ സുഗുതന്‍, പി.ജി ഗോപി(വൈസ് ചെയര്‍മാന്‍മാര്‍), കെ കുഞ്ഞപ്പന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.