Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക സാക്ഷരതാ ദിനാചരണം
12/09/2017

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെയും വൈക്കം റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനാചരണവും സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന്റെ ഉദ്ഘാടനവും നടത്തി. നടത്തി. തലയോലപ്പറമ്പ് ഡി.ബി കോളേജിലെ പൊളിറ്റിക്‌സ് വിഭാഗം മേധാവി പ്രൊഫ. കെ.പി ബീനാമോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഷിജോ മാത്യു മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷ് പഠനത്തിന്റെ പ്രസക്തിയെക്കുറിച്ച് ന്യൂഡല്‍ഹി നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്‌സാണ്ടര്‍ ക്ലാസ് നയിച്ചു. റോട്ടറി അസി. ഗവര്‍ണര്‍ എന്‍.ഷൈന്‍കുമാര്‍, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, സെക്രട്ടറി വി.ജതില്‍, പി.ടി.എ പ്രസിഡന്റ് ഗീത പ്രകാശന്‍, ടി.വി ചന്ദ്രമോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.