Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്വട്ടേഷന്‍-കഞ്ചാവ് മാഫിയ സംഘങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ
12/09/2017

തലയോലപ്പറമ്പ്: വടകരയിലെ ക്വട്ടേഷന്‍ -കഞ്ചാവ് മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഭീമഹര്‍ജി നല്‍കുന്നതിന് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. വടകര ജങ്ഷനിലെ വ്യാപാരികളെയും വിവിധ രാഷ്ടീയ പ്രവര്‍ത്തകരെയും കഴിഞ്ഞ ദിവസങ്ങളില്‍ മാഫിയാ സംഘം മര്‍ദ്ദിച്ചിരുന്നു. രണ്ടാഴ്ച്ചക്കിടെ പ്രദേശത്തെ പതിനഞ്ചോളംപേരെ ഗുണ്ടാസംഘം പല സമയങ്ങളിലായി ആക്രമിച്ചു. ക്രിമിനലുകളായ വടകര പുതുവലില്‍ കണ്ണന്‍, മടത്തിപ്പറമ്പില്‍ സുനു എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങളാണ് ഏതാനും നാളുകളായി പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നത്. ഇവരുടെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഗുണ്ടാ പിരിവ് നല്‍കാത്തവരെയും മയക്കുമരുന്ന് കച്ചവടത്തെ എതിര്‍ക്കുന്നവരെയുമാണ് ഇവര്‍ ആക്രമിക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ.എം കുഞ്ഞുമുഹമ്മദ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.സി സജി അധ്യക്ഷത വഹിച്ചു. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സുധര്‍മ്മന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി.എന്‍ ബാബു, ഇ.ആര്‍ വിശ്വംഭരന്‍, പി.പി ഷാജി, പി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.