Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈഫ് മിഷന്‍ ഭവന പദ്ധതി കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
11/09/2017

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയുള്ളതും ഭൂമിയില്ലാത്തതുമായ ഭവനരഹിതരുടെ കരട് ഗുണഭോക്തൃ ലിസ്റ്റില്‍മേല്‍ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിഗണിച്ച് പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് ഓഫീസ്, അങ്കണവാടികള്‍, വില്ലേജ് ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. പ്രസ്തുത ലിസ്റ്റിന്‍മേല്‍ ആക്ഷേപങ്ങള്‍ ഉള്ളവര്‍ക്കും വിട്ടുപോയിട്ടുള്ളവര്‍ക്കും കോട്ടയം ജില്ലാ കളക്ടര്‍ മുന്‍മ്പാകെ സെപ്തംബര്‍ 16 വരെ അപ്പീല്‍ നല്‍കാവുന്നതാണെന്ന് ചെമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.