Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവാസിസേവാ ട്രസ്റ്റിന്റെ കുടുംബമേളയും ഓണാഘോഷവും
11/09/2017
പ്രവാസിസേവാ ട്രസ്റ്റിന്റെ കുടുംബമേളയും ഓണാഘോഷവും സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പ്രവാസിസേവാ ട്രസ്റ്റിന്റെ കുടുംബമേളയും ഓണാഘോഷവും റോട്ടറി ക്ലബ്ബ് ഹാളില്‍ നടത്തി. പ്രവാസി കുടുംബാംഗങ്ങളുടെ കലാപരിപാടികളും മത്സരങ്ങളും ഓണപൂക്കളവും ഓണസദ്യയും നടത്തി. ആഘോഷം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വൈക്കം നന്ദനന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. എസ് ബി ഐ മാനേജര്‍ കൃഷ്ണന്‍, സെബാസ്റ്റ്യന്‍ ബാബു, സുനില്‍ പിള്ള, സിനി വിനോദ്, ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.