Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദക്ഷിണാമൂര്‍ത്തി സ്വാമി
09/01/2016

സംഗീത ലോകത്ത് സ്വാമി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വി. ദക്ഷിണാമൂര്‍ത്തി 1919 ഡിസംബര്‍ 9ന് ശ്രീ. വെങ്കിടേശ്വരന്റെയും ശ്രീമതി. പാര്‍വ്വതിയമ്മാളിന്റേയും മകനായി ആലപ്പുഴയില്‍ ജനിച്ചു. ജന്മം കൊണ്ടത് ആലപ്പുഴയില്‍ ആണെങ്കിലും കര്‍മ്മം കൊണ്ട് വൈക്കത്തുകാരനായാണ് സ്വാമി അറിയപ്പെടുന്നത്. വര്‍ഷങ്ങളോളം വൈക്കം മഹാദേവക്ഷേത്രത്തിന്റെ കുളക്കടവില്‍ കുളിച്ച് മുടങ്ങാതെ നിര്‍മ്മാല്യ ദര്‍ശനം നടത്തിയതും വൈക്കത്തപ്പന്റെ ദാസനായി തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വൈക്കത്ത് ചിലവിട്ടതിനാലുമാണ് വൈക്കം ദക്ഷിണാമൂര്‍ത്തി എന്ന പേരിലും അറിയപ്പെടുന്നത്. ഹൃദയസ്സരസ്സിലെ, ചന്ദ്രികയില്‍ അലിയുന്ന, സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ, കാട്ടിലെ പാഴ്മുളം, മനോഹരി നിന്‍, പാട്ടുപാടി ഉറക്കാം തുടങ്ങിയവ സ്വാമിയുടെ കൈയ്യൊപ്പുകള്‍ പതിഞ്ഞ ഹിറ്റുകളാണ്. മലയാളത്തില്‍ 1992-ല്‍ സത്യമിത്രവും, തമിഴില്‍ 1965-ല്‍ ത്യാഗബ്രഹ്മവും, 1989-ല്‍ ആത്മദീപവും രചിച്ചു. സംഗീതം ഈശ്വരനാണ് എന്ന് എപ്പോഴും പറയുമായിരുന്ന സ്വാമി ലളിത ജീവിതത്തിന്റെ ഉടമയാണ്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സംഗീതോത്സവത്തില്‍ മുഖ്യാതിഥികളായി അജയ് തറയില്‍ (തിരു.ദേവസ്വം ബോര്‍ഡ് മെമ്പര്‍), മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (മലയാള ചലച്ചിത്ര ഗാനരചയിതാവ്), കല്ല്യാണിയമ്മ (ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പത്‌നി), കെ.ജയകുമാര്‍ ഐ.എ.എസ് (മലയാളം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും മലയാള ചലച്ചിത്ര ഗാന രചയിതാവും), കുമാരി.ഡോ. ദിവ്യ.എസ്.അയ്യര്‍ ഐ.എ.എസ് (കോട്ടയം ജില്ലാ അസി.കളക്ടര്‍) എന്നിവര്‍ പങ്കെടുക്കും. വൈക്കത്തെ പ്രശസ്ത സംഗീത പ്രതിഭകളായ വൈക്കം രാധാകൃഷ്ണ പണിക്കര്‍ (നാദസ്വരം), വൈക്കം വേണുഗോപാല്‍ (മൃദംഗം), വൈക്കം വാസുദേവന്‍ നായര്‍ (മൃദംഗം) എന്നിവരെ സദസ്സില്‍ ആദരിക്കും. 8ന് വൈകിട്ട് 7.30ന് ക്ഷേത്രകല മണ്ഡപത്തില്‍ വി. ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം പകര്‍ന്ന ഭക്തിഗനാങ്ങള്‍ പ്രശസ്ത പിന്നണി ഗായകരായ വി.ദേവാനന്ദ്, ബി.ഹരികൃഷ്ണന്‍, ഉദയ് രാമചന്ദ്രന്‍ എന്നിവരോടൊപ്പം വൈക്കത്തെ കലാകാരന്മാരും ആലപിക്കുന്നു. 9ന് വൈകിട്ട് 6.30ന് കാഞ്ചി കാമകോടി ആസ്ഥാന വിദ്വാന്‍ നാദഒലി വൈക്കം ജയചന്ദ്രന്‍&പാര്‍ട്ടി അവതരിപ്പിക്കുന്ന സംഗീത സദസ്സ് ഉണ്ടായിരിക്കും. 10ന് രാവിലെ 9 മണിക്ക് പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ കേരളത്തിലെ പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുക്കുന്നു. വൈകിട്ട് 7.30 മുതല്‍ കാവാലം ശ്രീകുമാര്‍&പാര്‍ട്ടി അവതരിപ്പിക്കുന്ന സംഗീത സദസ്സ് രാമകഥാശുകന്‍ ഉണ്ടായിരിക്കും. പരിപാടികള്‍ നടക്കുന്ന മൂന്നു ദിവസങ്ങളിലും ലക്ഷദീപം, പുഷ്പാലങ്കാരം, മറ്റു വിശേഷാല്‍ പൂജകള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.