Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് കരയോഗം ഓണാഘോഷവും കുടുംബസംഗമവും
11/09/2017
കുടവെച്ചൂര്‍ ദേവീവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കുടവെച്ചൂര്‍ വടക്കുംഭാഗം 1386-ാം നമ്പര്‍ ദേവീവിലാസം എന്‍.എസ്.എസ് കരയോഗം ഓണാഘോഷവും കുടുംബസംഗമവും നടത്തി. കുട്ടികളുടെ കലാപരിപാടികള്‍, ഓണസദ്യ, പൂക്കളമത്സരം എന്നിവയും നടത്തി. കരയോഗം മന്ദിരം ഹാളില്‍ നടന്ന സമ്മേളനം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അശോക് കുമാര്‍ മാമ്പറ്റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രാജു, ശ്രീകല മാമ്പറ്റ, വി.സോമനാഥനായര്‍, മീന കൃഷ്ണന്‍, അശോക് കുമാര്‍ , ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.