Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഗ്രഹഘോഷയാത്ര ഭക്തി നിര്‍ഭരമായി.
11/09/2017
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹ യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം താലപ്പൊലിയുടെ അകമ്പടിയോടെ കൊണ്ടുവരുന്നു

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞവേദിയിലേയ്ക്കുള്ള വിഗ്രഹഘോഷയാത്ര ഭക്തി നിര്‍ഭരമായി. ചേരിക്കല്‍ അരിമ്പുകാവ് ദേവീക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങള്‍ താലപ്പൊലി എന്നിവയോടുകൂടിയാണ് വിഗ്രഹം ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചത്. യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. മേല്‍ശാന്തി കൃഷ്ണന്‍ മൂത്തത് വിഗ്രഹ പ്രതിഷ്ഠ നടത്തി. യജ്ഞാചാര്യന്‍ ആലപ്പുഴ മുരളീധരന്‍ മാഹാത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് റ്റി.നായര്‍, ട്രഷറര്‍ ശ്രീകാന്ത്, ഹരിഹരന്‍, ഷീല അനില്‍കുമാര്‍, മായ രാജേന്ദ്രന്‍, സിന്ധു രമേശ്, ചന്ദ്രന്‍ ജി.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ ദിവസവും ഉച്ചയ്ക്ക് 1ന് അന്നദാനമുണ്ട്. 12ന് അഷ്ടമിരോഹിണി ഉത്സവം ആഘോഷിക്കും. രാവിലെ 11ന് ഉണ്ണിയൂട്ട്, വൈകിട്ട് 6ന് ശോഭയാത്ര, രാത്രി 11.45ന് അഷ്ടമിരോഹിണിപൂജ. 14ന് രാവിലെ 10.30ന് രുഗ്മിണിസ്വയംവര ഘോഷയാത്ര. 16ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 12ന് അവഭൃഥ സ്‌നാനം എന്നിവയും നടക്കും.