Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനാകരി ശ്രീവേണുഗോപാല ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി.
11/09/2017
ചെമ്മനാകരി ശ്രീവേണുഗോപാല ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ സ്മിനുദാസ് നിര്‍വ്വഹിക്കുന്നു

വൈക്കം: ചെമ്മനാകരി ശ്രീവേണുഗോപാല ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം അക്കരപ്പാടം ഓങ്കാരേശ്വര ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊണ്ടുവന്നു. യജ്ഞത്തിന്റെ ദീപപ്രകാശനം സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ സ്മിനുദാസ് നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി ലാലന്‍ ഗ്രന്ഥ സമര്‍പ്പണം നടത്തി. യജ്ഞാചാര്യന്‍ തിരുനല്ലൂര്‍ പങ്കജാക്ഷന്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. സുമേഷ് ശാന്തി, മുട്ടത്തിപ്പറമ്പ് സോമന്‍, ക്ഷേത്രം ശാന്തി വി.വി സോമന്‍ എന്നിവര്‍ കാര്‍മികരായി. ക്ഷേത്രം പ്രസിഡന്റ് കെ.കെ സന്തോഷ്, വൈസ് പ്രസിഡന്റ് പി.പി അശോകന്‍, സെക്രട്ടറി വി.വി ഷിബു, ഐഷാ തുരുത്തേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 14ന് രാവിലെ 7.30ന് രുഗ്മിണിസ്വയംവരവും 16ന് രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഉച്ചയ്ക്ക് 12.30ന് പ്രസാദംഊട്ടും, വൈകിട്ട് 4ന് അവഭൃഥ സ്‌നാനഘോഷയാത്രയും നടത്തും.