Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ല്യാറ ദേവീക്ഷേത്രത്തില്‍ ഭാഗവത സപാതാഹയജ്ഞം
11/09/2017
വല്ല്യാറ ദേവീക്ഷേത്രത്തിലെ യജ്ഞത്തിന്റെ ദീപ പ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കുന്നു

വൈക്കം: ഉദയനാപുരം 131-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം വക വല്ല്യാറ ദേവീക്ഷേത്രത്തില്‍ ഭാഗവത സപാതാഹയജ്ഞം തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണ വിഗ്രഹം താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവന്നു. യജ്ഞത്തിന്റെ ദീപ പ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. സെക്രട്ടറി എം.പി സെന്‍ ഗ്രന്ഥ സമര്‍പ്പണം നടത്തി. മേല്‍ശാന്തി പി.എസ് റോഷിത്, യജ്ഞാചാര്യന്‍ അമ്പലപ്പുഴ സുകുമാരന്‍ നായര്‍, പൗരാണികരായ പത്മന രാജേന്ദ്രന്‍, വവ്വാക്കാവ് രാധാകൃഷ്ണന്‍, പ്രമോദ് സൗഗന്ധിക, അനില്‍ അമ്പാടി എന്നിവര്‍ കാര്‍മികരായി. ക്ഷേത്രം പ്രസിഡന്റ് പി.ടി. പവിത്രന്‍, സെക്രട്ടറി കെ.രമേശന്‍, കണ്‍വീനര്‍ വി.വിജീഷ്, ഷൈന്‍മോന്‍, കെ.ആര്‍ രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. 14ന് രുഗ്മിണിസ്വയംവരഘോഷയാത്രയും വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജയും, 16ന് ഉച്ചയ്ക്ക് 2ന് അവഭൃഥ സ്‌നാനഘോഷയാത്രയും നടത്തും. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനമുണ്ട്.