Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ നടത്തി
09/09/2017
അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ബ്രഹ്മശ്രീ ഇടമന ദാമോദരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നു

വൈക്കം: അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബ്രഹ്മശ്രീ ഇടമന ദാമോദരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് കലാകായിക പരിപാടികള്‍ നടത്തി. വൈകുന്നേരം 4ന് നടന്ന സമാപന സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. അക്ഷയ പ്രസിഡന്റ് പി സോമന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാ ഗോപി, കൗണ്‍സിലര്‍ ഷിബി സന്തോഷ്, പി എസ് വിജയനാഥന്‍പിള്ള, കെ എസ് ശിവന്‍കുട്ടി നായര്‍, പി കെ വിജയകുമാരി എന്നിവര്‍ പ്രസംഗിച്ചു. കലാകായികപരിപാടികളിലും ഓണപ്പൂക്കള മത്സരത്തിലും വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വി എസ് കുമാര്‍, എസ് സുഗതന്‍, എം സി ഷാജി, പി അമ്പിളി, ഷാജി റ്റി സി, എസ് മോഹന്‍ എന്നിവര്‍ പരിപാടികള്‍ക്ക്് നേതൃത്വം നല്‍കി.