Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിന് പുതിയ ഫയര്‍എഞ്ചിന്‍
09/09/2017
വൈക്കം അഗ്നിരക്ഷാ നിലയത്തിന് അനുവദിച്ച ആധുനിക മിനി വാട്ടര്‍ ടെണ്ടര്‍ മന്ത്രി പി തിലോത്തമന്‍ ഫഌഗ് ഓഫ് ചെയ്യുന്നു

വൈക്കം: വൈക്കം ഫയര്‍‌സ്റ്റേഷനില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഫയര്‍ എഞ്ചിന്‍ ലഭ്യമായി. സംസ്ഥാനത്ത് ലഭ്യമായതില്‍ വച്ച് ഏറ്റവും ആധുനികമായ ഫയര്‍ എഞ്ചിനാണ് വൈക്കത്തിന് അനുവദിച്ചു കിട്ടിയത്. വൈക്കം സത്യാഗ്രഹസ്മാരക ഹാള്‍ അങ്കണത്തില്‍ വച്ചു നടന്ന ചടങ്ങില്‍ വച്ച് അഗ്നിരക്ഷാ നിലയത്തിന് ലഭിച്ച ആധുനിക മിനി വാട്ടര്‍ ടെണ്ടറിന്റെ ഫഌഗ് ഓഫ് മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിച്ചു. ദുരന്തമേഖലയില്‍ എത്രയും പെട്ടെന്ന് എത്തുവാനും, രക്ഷാകവചങ്ങളൊരുക്കുവാനുമുള്ള സംവിധാനമാണ് മിനി വാട്ടര്‍ ടെണ്ടര്‍. പവര്‍ സ്റ്റിയറിംഗ്, 60 മീറ്റര്‍ നീളത്തില്‍ ഹോസ് സംവിധാനം, നിരീക്ഷണ ക്യാമറ, ഇടവഴികളിലും കടന്നുകേറാനുള്ള സംവിധാനം, അത്യാഹിതത്തിന്റെ ഗതി മനസ്സിലാക്കി പെട്ടെന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള സംവിധാനം, പൊതു ജലാശയത്തില്‍ നിന്നും പെട്ടെന്ന് വെള്ളം സംഭരിക്കുവാനുള്ള സംവിധാനം, സി.ഒ.ടു സംവിധാനം എന്നിവയാണ് മിനി വാട്ടര്‍ ടെണ്ടറിന്റെ പ്രത്യേകതകള്‍. ജില്ലയില്‍ വൈക്കത്താണ് ഈ സംവിധാനം ആദ്യം ലഭിച്ചത്. വൈക്കത്ത് തുടര്‍ച്ചയായുണ്ടാകുന്ന അപകടമരണങ്ങളും വൈക്കം ഫയര്‍ സ്റ്റേഷന്റെ പരാധീനതകളും ചൂണ്ടിക്കാട്ടി സി കെ ആശ എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനെ തുടര്‍ന്നാണ് വൈക്കം ഫയര്‍ സ്റ്റേഷന് പുതിയ വാഹനം ലഭ്യമായത്. ഇതുകൂടാതെ സ്‌കൂബാസെറ്റ് അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന് എം എല്‍ എ പറഞ്ഞു. ചടങ്ങില്‍ സി കെ ആശ എം എല്‍ എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി, സ്റ്റേഷന്‍ ഓഫീസര്‍ എം പി സജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലഗോപി, കൗണ്‍സിലര്‍മാരായ ജി ശ്രീകുമാരന്‍ നായര്‍, ആര്‍ സന്തോഷ്, എസ് ഹരിദാസന്‍ നായര്‍, എം റ്റി അനില്‍കുമാര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ റ്റി ഷാജി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.