Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹൈടെക് സംവിധാനത്തിലാക്കുമെന്നു മന്ത്രി പി തിലോത്തമന്‍
09/09/2017
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ ഗുരുവന്ദന സമ്മേളനവും പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമവും മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹൈടെക് സംവിധാനത്തിലാക്കുമെന്നും ആയിരം കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി മാറ്റിവച്ചിരിക്കുന്നതെന്നും മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. നിലവാര തകര്‍ച്ചയാണ് പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നം. അതുപരിഹരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ ഗുരുവന്ദന സമ്മേളനവും പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി കെ ആശ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഗുരുവന്ദന സമ്മേളനവും അവാര്‍ഡ് വിതരണവും എം.ജി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജാന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ഗുരുക്കന്‍ന്മാരെയും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി പൊന്നാടയണിയിച്ചു. സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ നായരുടെ കൊച്ചുമകളും സംഗീതജ്ഞയുമായ ലൈല രവീന്ദ്രന്റെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് തുടങ്ങിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിരമിച്ച അധ്യാപകരുടെയും സംഗമം സമ്മേളനത്തിന് നിറവേകി. ലേഖ ശ്രീകുമാര്‍, കെ ഒ രമാകാന്തന്‍, ജി ശ്രീകുമാരന്‍ നായര്‍, ഡി രഞ്ജിത്ത് കുമാര്‍, ശ്രീലത ബാലചന്ദ്രന്‍, മിനി ദാസ്, ടി ഗീത, പി കെ ഹരിദാസ്, എസ് അരവിന്ദാക്ഷന്‍, എം ഗോപാലകൃഷ്ണന്‍, വി പി ശ്രീദേവി, ജയചന്ദ്, അനുജി പ്രസാദ്, ബിന്ദു പ്രദീപ്, ദേവിക ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.