Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം വൈക്കത്ത്
09/01/2016

വോയിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വൈക്കത്തെ കലാകാരന്മാരും കലാസ്‌നേഹികളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന് വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡപത്തില്‍് തിരി തെളിഞ്ഞു. ലോക പ്രശസ്ത സംഗീതജ്ഞന്മാരുടെ സംഗീത സദസ്സുകള്‍, പുരസ്‌ക്കാര സമര്‍പ്പണം, പഞ്ചരത്‌ന കീര്‍ത്തന ആലാപനം, സംഗീതാര്‍ച്ചന എന്നിവയാണ് പ്രധാന പരിപാടികള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 10ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് കര്‍ണ്ണാടക സംഗീതത്തിനും ചലച്ചിത്ര ഗാനശാഖയ്ക്കും ഭക്തിഗാന ശാഖയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കലാരത്‌നം കെ.ജി ജയന് (ജയവിജയ) ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്‌കാരം 2016 ഉും, ഇന്ത്യന്‍ സിനിമാ സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്‌കാരം 2016 പത്മശ്രീ ഡോ. കെ.എസ് ചിത്രയ്ക്കും സമ്മാനിക്കും. പ്രശസ്തി പത്രവും ഫലകവും 25,001/- രൂപ ക്യാഷ് അവാര്‍ഡും ആണ് നല്കുന്നത്.