Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം
09/09/2017

വൈക്കം: ഷാപ്പുകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ 11ന് കളക്ടറേറ്റിനുമുന്നില്‍ നടത്തുന്ന ധര്‍ണയില്‍ നിയോജകമണ്ഡലത്തില്‍ നിന്നും 500 പേരെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം തീരുമാനിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജി.ഗോപകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, അബ്ദുല്‍സലാം റാവുത്തര്‍, പി.വി പ്രസാദ്, രമേഷ് പി.ദാസ്, എസ്.സാനു, മോഹനന്‍ പുതുശ്ശേരി, വി.ബിന്‍സ്, വി.ടി ജെയിംസ്, പി.വി സുരേന്ദ്രന്‍, വി.ടി സണ്ണി, ബി.രവീന്ദ്രന്‍, ടി.അനില്‍കുമാര്‍, സോണി സണ്ണി, ഷൈന്‍ പ്രകാശ്, പി.ഡി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.