Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്രിദിന ക്യാമ്പ് തുടങ്ങി.
08/09/2017
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്കായി അവധിക്കാല ക്യാമ്പ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്കായി അവധിക്കാല ത്രിദിന ക്യാമ്പ് തുടങ്ങി. ആരോഗ്യം, ജലസുരക്ഷ, സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്യാമ്പ്. ഫയര്‍ഫോഴ്‌സ്, പോലീസ്, വാട്ടര്‍ അതോറിറ്റി, ആരോഗ്യം എന്നീ വകുപ്പ് മേധാവികള്‍ വിവിധ ദിവസങ്ങളില്‍ ക്ലാസ്സ് നയിക്കും. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സുഭാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.ആര്‍ ബിജി, എസ്.ബിനു, എം.സാഹില്‍, കെ.വി സന്തോഷ്‌കുമാര്‍, സി.എസ് ശിവദാസ്, സന്ധ്യ, അമൃത പാര്‍വ്വതി, സാബു കോക്കാട്ട്, പ്രീതി.വി.പ്രഭ എന്നിവര്‍ പ്രസംഗിച്ചു.