Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൈക്കിള്‍ റാലി നടത്തി.
08/09/2017
യൂത്ത് മൂവ്‌മെന്റ് വൈക്കം യൂണിയന്‍ നടത്തിയ ചതയദിന സൈക്കിള്‍ റാലി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫഌഗ് ഓഫ് ചെയ്യുന്നു

വൈക്കം: എസ്.എന്‍.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ചതയദിന സൈക്കിള്‍ റാലി നടത്തി. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളില്‍ നിന്നെത്തിയ നൂറ് കണക്കിന് യുവതി-യുവാക്കള്‍ പീതവസ്ത്രം അണിഞ്ഞ് റാലിയില്‍ പങ്കെടുത്തു. ഗുരുദേവന്റെ ഛായാചിത്രം അലങ്കരിച്ച് വച്ചാണ് സൈക്കിള്‍റാലി പുറപ്പെട്ടത്. ആശ്രമം സ്‌കൂള്‍ മൈതാനത്ത് നിന്നും പുറപ്പെട്ട റാലി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫഌഗ് ഓഫ് ചെയ്തു. സെക്രട്ടറി എം.പി സെന്‍, ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക് എന്നിവര്‍ നേതൃത്വം നല്‍കി. നഗരം ചുറ്റിയ ശേഷം സ്‌കൂള്‍ മൈതാനത്ത് നടന്ന ചതയദിന സമ്മേളനം എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. പി.വി വിവേക് അദ്ധ്യക്ഷത വഹിച്ചു. സലിംകുമാര്‍, മണിമോഹന്‍, ഗോപാലകൃഷ്ണന്‍, ലൈല ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.