Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമിരോഹിണി ഉത്സവാഘോഷവും ഭാഗവത സപ്താഹ യജ്ഞവും
08/09/2017
മൂത്തേടത്ത്കാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ദീപ പ്രകാശനം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു.

വൈക്കം: മൂത്തേടത്ത്കാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവാഘോഷവും ഭാഗവത സപ്താഹ യജ്ഞവും തുടങ്ങി. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി യജ്ഞത്തിന് ദീപം തെളിയിച്ചു. യജ്ഞാചാര്യന്‍ വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരി അധ്യാത്മിക പ്രഭാഷണം നടത്തി. ക്ഷേത്രം മുഖ്യ കാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി ഗോവിന്ദന്‍ നമ്പൂതിരി, മാനേജര്‍ പി.അരുണ്‍, ശ്രീകൃഷ്ണഗോകുലം ഭാരവാഹികളായ രജീഷ്, ദേവകുമാര്‍, ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. 12ന് അഷ്ടമി രോഹിണി ഉത്സവം ആഘോഷിക്കും. പുലര്‍ച്ചെ 4ന് അഷ്ടമി രോഹിണി ദര്‍ശനം, 7ന് അഭവൃഥ സ്‌നാനം, 9ന് പാല്‍ക്കുടം വരവ്, 12ന് പാല്‍ക്കുടം അഭിഷേകം എതിരേല്‍പ്പ്, 1ന് ജന്മാഷ്ടമി സദ്യ, വൈകിട്ട് 6ന് ദീപക്കാഴ്ച്ച, വിവിധ ഭാഗങ്ങളില്‍ നിന്നും താലപ്പൊലി വരവ്, പാല്‍ക്കാവടി വരവ്, 7ന് വലിയവിളക്ക്, 8.30ന് ദശാവതാര ദൃശ്യാവിഷ്‌ക്കാരം.11.30ന് ജന്മാഷ്ടമി പൂജ തുടര്‍ന്ന് കാവടി അഭിഷേകം എന്നിവയും നടക്കും.