Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവതസപ്താഹ യജ്ഞവും അഷ്ടമിരോഹിണി ഉത്സവാഘോഷവും
08/09/2017
ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം നടി കവിയൂര്‍ പൊന്നമ്മ നിര്‍വ്വഹിക്കുന്നു

വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹ യജ്ഞവും അഷ്ടമിരോഹിണി ഉത്സവാഘോഷവും തുടങ്ങി. സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം നടി കവിയൂര്‍ പൊന്നമ്മ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സുഭാഷ് ഗ്രന്ഥസമര്‍പ്പണവും, തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നടത്തി. യജ്ഞാചാര്യന്‍ ചേര്‍ത്തല ബാലചന്ദ്രന്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. കലാപീഠം ജയകുമാറിന്റെയും സംഘത്തിന്റെയും പഞ്ചവാദ്യവും, നീതുവിനീത് സംഘത്തിന്റെ സംഗീത സദസ്സും നടന്നു. സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്ത് മഠം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മാധവന്‍കുട്ടി കറുകയില്‍, മേല്‍ശാന്തി മധുസൂദനന്‍, കെ.ജി രാജലക്ഷ്മി, ശ്രീദേവി ഉണ്ണികൃഷ്ണന്‍, രാജേന്ദ്രപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. 12ന് അഷ്ഠമി രോഹിണി ഉത്സവം ആഘോഷിക്കും. രാവിലെ 6.30ന് സമൂഹ പ്രാര്‍ത്ഥന, 11.30ന് ഭാഗവത സമര്‍പ്പണം, 1ന് മഹാപ്രസാദഊട്ട്. വൈകിട്ട് വൈക്കം ഹരിഹരന്‍ സംഘത്തിന്റെ നാദസ്വരമേളം, 7ന് തിരുവാതിരകളി, 7.30ന് 637-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം വനിതാസമാജത്തിന്റെ തിരുവാതിര, 8ന് നൃത്തസന്ധ്യ, 10ന് ഭക്തിഗാനസുധ, രാത്രി 12ന് അഷ്ടമി രോഹിണിപൂജ, അത്താഴ ഊട്ട് എന്നിവയും നടക്കും.