Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആവണി അവിട്ടം ആഘോഷിച്ചു
08/09/2017
വടയാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആവണി അവിട്ടം ആഘോഷത്തില്‍ സമുദായാംഗങ്ങള്‍ പൂണൂല്‍മാറ്റ ചടങ്ങ് നടത്തുന്നു

വൈക്കം: തമിഴ് ബ്രാഹ്മണരുടെ അനുഷ്ഠാന ചടങ്ങുകളില്‍ ഏറെ പ്രാധാന്യമുള്ള ആവണി അവിട്ടം വിവിധ ചടങ്ങുകളോടെ വടയാര്‍ സമൂഹത്തില്‍ നടത്തി. കാമോകാര്‍ഷിദ് ജപം, ബ്രഹ്മയജ്ഞം, വേദഋഷിതര്‍പ്പണം, കാണ്ഠഋഷി തര്‍പ്പണം, വേദവ്യാസ പൂജ, ദീപാരാധന, ആശിര്‍വാദം എന്നീ ചടങ്ങുകള്‍ നടത്തി. സമൂഹം ഹാളില്‍ നടന്ന ചടങ്ങുകള്‍ക്ക് മുരളീ വാദ്യാര്‍ മുഖ്യ കാര്‍മ്മികനായി. ബാലാമണി അയ്യര്‍ സഹകാര്‍മ്മികനായി. നിത്യകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് വന്നിട്ടുള്ള പോരായ്മകള്‍ക്ക് പ്രായശ്ചിത്തമായാണ് തമിഴ് ബ്രാഹ്മണര്‍ അവണി അവിട്ടം അഘോഷിക്കുന്നത്. പ്രസിഡന്റ് എം. ഈശ്വരയ്യര്‍, സെക്രട്ടറി പി. പത്മനാഭയ്യര്‍, ഡോ.എം.പി ശര്‍മ്മ, കൃഷ്ണയ്യര്‍, മറ്റക്കാട്ട് ലക്ഷ്മണയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.